അനുബന്ധ വാര്‍ത്തകള്‍
- നേരിട്ട് നമ്മളോട് ചോദിക്കാൻ ആർക്കും മടിയില്ല, ഒന്നര കൊല്ലം കൊണ്ട് സിനിമ ഉപേക്ഷിച്ച് ഓടി, ദാദാസാഹിബിലെ മമ്മൂട്ടി നായികയുടെ അനുഭവം
- നിങ്ങൾ ഹിന്ദുവാണോ എന്ന് ചോദിച്ചു, മധുര മീനാക്ഷി ക്ഷേത്രത്തിലെ ദുരനുഭവം പറഞ്ഞ് നമിത
- പ്രായം 59 ആയി, രണ്ട് വിവാഹബന്ധങ്ങൾ പരാജയമാണെങ്കിലും ഒറ്റയ്ക്കുള്ള ജീവിതം മടുപ്പിക്കുന്നു, പങ്കാളിയെ ആഗ്രഹിക്കുന്നു: ആമിർ ഖാൻ
- താരങ്ങൾ 2 ചേരികളിലായി,ഒറ്റയ്ക്ക് രാജിവെയ്ക്കരുതെന്ന് മോഹൻലാലിനെ ഉപദേശിച്ചത് മമ്മൂട്ടി
- ഉടയാനുള്ളതൊക്കെ ഉടഞ്ഞുതന്നെ പോകട്ടെ, പ്രതികരണവുമായി വിധു വിന്‍സെന്റ്
'ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചു'; സിദ്ദിഖിനെതിരെ യുവനടി പരാതി നല്കി, ബലാത്സംഗക്കുറ്റം ചുമത്തി
അതേസമയം നടിയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സിദ്ദിഖിന്റെ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്
Siddique
മുതിര്‍ന്ന നടന് സിദ്ദിഖിനെതിരെ യുവനടി പൊലീസില്‍ പരാതി നല്കി. 2016 ജനുവരിയില്‍ മസ്കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് തന്നെ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. ബലാത്സംഗം, ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് യുവനടി ഡിജിപിക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. പരാതി ഉടന്‍ തന്നെ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി.
മ്യൂസിയം പൊലീസ് സ്റ്റേഷന് പരിധിയിലാണ് കുറ്റകൃത്യം നടന്നത്. പ്രത്യേക അന്വേഷണ സംഘം പരാതി മ്യൂസിയം പൊലീസിനു കൈമാറുകയായിരുന്നു. തുടര്‍ന്നാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം ആയിരിക്കും കേസ് അന്വേഷിക്കുക. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.
അതേസമയം നടിയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സിദ്ദിഖിന്റെ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ലൈംഗിക ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് സിദ്ദിഖ് 'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത്.