രേണുക വേണു|
Last Modified ശനി, 31 ഓഗസ്റ്റ് 2024 (16:52 IST)
ഇടതുമുന്നണി കണ്‍വീനര്‍ ആയി ടി.പി.രാമകൃഷ്ണനെ തീരുമാനിച്ചു. കോഴിക്കോട് നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവായ രാമകൃഷ്ണന്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എക്‌സൈസ് - തൊഴില്‍ വകുപ്പുകളുടെ മന്ത്രിയായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് ഇ.പി.ജയരാജനെ നീക്കി.
സിപിഎം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച ടി.പി.രാമകൃഷ്ണന്‍ ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രാമകൃഷ്ണന്‍ സിപിഎമ്മിലേക്ക് എത്തിയത്.
അതേസമയം ഇ.പി.ജയരാജനെ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയത് സംഘടനാ നടപടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ പരിമിതിയുള്ളതിനാലാണ് ജയരാജനെ തല്‍സ്ഥാനത്തു നിന്ന് നീക്കിയതെന്നും ഇ.പിയ്‌ക്കെതിരെ സംഘടനാ നടപടിയില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.