1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Shashi tharoor on Mukesh sexual assault cases

ഏതൊരാള്‍ക്കും നിരപരാധിത്വം തെളിയിക്കാന്‍ അവകാശമുണ്ട്; മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്ന് ശശി തരൂര്‍

Shashi Tharoor
ഏതൊരാള്‍ക്കും നിരപരാധിത്വം തെളിയിക്കാന്‍ അവകാശമുണ്ടെന്നും മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്നും തിരുവനന്തപുരം എംപി ശശി തരൂര്‍ പറഞ്ഞു. ഒരു ചാനലില്‍ സംസാരിക്കവെയാണ് ശശി തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. നിരപരാധി ആണോ അല്ലയോ എന്ന് തെളിയട്ടെ, ഒരാള്‍ക്കെതിരെ ഒന്നിലേറെ പരാതികള്‍ ഉണ്ടെങ്കില്‍ ഗൗരവത്തോടെ അന്വേഷിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. അതേസമയം മുകേഷ് കഴിഞ്ഞ ദിവസം തന്റെ അഭിഭാഷകന്‍ ജിയോ പോളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
 
പരാതി നല്‍കിയ നടിക്കെതിരെയുള്ള തെളിവുകള്‍ അഭിഭാഷകന് മുകേഷ് കൈമാറിയിട്ടുണ്ട്. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ കളവാണെന്ന് അഭിഭാഷകന്‍ ജിയോ പോള്‍ പറഞ്ഞു. സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം
ആദ്യം സുരക്ഷാ പരിശോധന: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് കേരളം