അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സിഎം രവീന്ദ്രന്റെ ജീവന് ഭീഷണി: സുരക്ഷ ഒരുക്കണമെന്ന് കെ സുരേന്ദ്രന്
- 30 സീറ്റുകളിൽ ലീഡ് 500ൽ താഴെ മാത്രം, ആഹ്ളാദ പ്രകടനങ്ങൾക്ക് മുതിരാതെ പാർട്ടികൾ
- കേരളത്തിലും ബിജെപി അധികാരം നേടുമെന്ന് കെ സുരേന്ദ്രൻ
- ഉച്ചവരെ എണ്ണിയത് 20 ശതമാനം മാത്രം വോട്ടുകൾ, ബിഹാർ തിരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
- ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് നേട്ടം, മധ്യപ്രദേശിലും ഗുജറാത്തിലും മുന്നിൽ
സ്ഥാനമോഹിയെന്ന് വിളിക്കുന്നതിൽ ദുഃഖമില്ല- ശോഭാ സുരേന്ദ്രൻ
തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതിൽ ദുഃഖമില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഒരു വാർഡ് മെമ്പർ പോലും അല്ലാതിരുന്ന കാലത്താണ് താൻ ബിജെപിയിലേക്ക് വന്നത്. സ്ഥാനമോഹിയായിരുന്നെങ്കിൽ ഞാൻ ബിജെപിയിൽ തന്നെ പ്രവർത്തിക്കുമായിരുന്നില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാനാധ്യക്ഷനുമായ പി.എസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ. പാർട്ടി സംസ്ഥാന നേതൃത്വത്തിനോടുളള വിയോജിപ്പ് പരസ്യമാക്കിയതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രൻ ശ്രീധരൻ പിള്ളയെ സന്ദർശിച്ചത്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് വ്യക്തമാക്കാമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.