കേരളത്തിലും ബിജെപി അധികാരം നേടുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം| അഭിറാം മനോഹർ| Last Modified ചൊവ്വ, 10 നവം‌ബര്‍ 2020 (16:00 IST)
തിരുവനന്തപുരം: അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ കേരളത്തിലും ബിജെ‌പി അധികാരം നേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലും പശ്ചിമ ബംഗാളിലും ബിജെപി അധികാരം നേടും. ബീഹാറിലും മറ്റു സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എല്ലാ പ്രവചനങ്ങളെയും മറികടന്ന് ബിജെപി നേട്ടമുണ്ടാക്കിയെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലും ബിജെപി അധികാരം നേടും. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ്ഫലം അതിന്റെ സൂചനയാകും. കേരളത്തിൽ ഇടതുപക്ഷത്തിന്റെ നില പരുങ്ങലിലാണ്.പ്രതിപക്ഷം എന്ന് പറയുന്നത് ഇവിടെ സാങ്കേതികം മാത്രാാണ്. ഇരുപക്ഷവും അഴിമതിക്കാരാണെന്ന് തെളിയുന്നു. സെക്രട്ടേറിയേറ്റിലെ തീപിടുത്തം
അട്ടിമറിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :