1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bypoll Results gujrath and MP

ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി‌ക്ക് നേട്ടം, മധ്യപ്രദേശിലും ഗുജറാത്തിലും മുന്നിൽ

ഇന്ത്യ
രാജ്യത്ത് 11 സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. മധ്യപ്രദേശിൽ 28ൽ 15 സീറ്റിലും ബിജെപി ലീഡ് ചെയ്യുകയാണ്. ഗുജറാത്തിൽ ഏഴിടത്തും ബിജെപി തന്നെയാണ് മുന്നിൽ. 
 
ഉത്തർപ്രദേശിൽ 7 സീറ്റുകളിൽ നാലിടത്തും ബിജെപി ലീഡ് ചെയ്യുമ്പോൾ ബിഎസ്പി, എസ്പി, സ്വതന്ത്രർ എന്നിവർ ഒരോ സീറ്റിലും മുന്നേറുന്നു. കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ടിടത്തും ബിജെപി തന്നെയാണ് മുന്നിൽ.ജാർഖണ്ഡിൽ ഒരിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും മുന്നേറുമ്പോൾ നാഗാലാൻഡിൽ രണ്ടു സീറ്റുകളിലും സ്വതന്ത്രർക്കാണ് ലീഡ്.
 
ഒഡിഷയിൽ ബിജെപിയെ പിന്തള്ളി ബിജു ജനതാദളിനാണ് ലീഡ്. ഛത്തീസ്ഗഡിലും ഹരിയാനയിലും കോൺഗ്രസ് മുന്നേറുമ്പോൾ, തെലങ്കാനയിൽ ബിജെപിയും ലീഡ് ചെയ്യുന്നു.
അടുത്ത ലേഖനം
മനുസ്മൃതി നിയമ പുസ്‌തകമല്ല, ഭാവനയ്‌ക്ക് അനുസരിച്ച് ഓരോ വ്യക്തിക്കും വ്യാഖ്യാനിക്കാൻ സ്വാതന്ത്രമുണ്ട്‌ :മദ്രാസ് ഹൈക്കോടതി