ശ്രീ പത്മനാഭനെ കാണാൻ ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസുമായി പോയി,ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

Sree Padmanabhaswamy temple
Sree Padmanabhaswamy temple
അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ജൂലൈ 2025 (13:56 IST)
ക്യാമറയുള്ള മെറ്റാ ഗ്ലാസുമായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ചയാള്‍ പിടിയിലായി. ഗുജറാത്ത് അഹമ്മദാബാസ് സ്വദേശിയായ 66കാരനായ സുരേന്ദ്രയാണ് പിടിയിലായത്. ക്ഷേത്രത്തിനകത്ത് സുരക്ഷാ ജീവനക്കാര്‍ കണ്ണടയില്‍ ലൈറ്റ് മിന്നുന്നത് കണ്ടതിനെ തുടര്‍ന്നാണ് കണ്ണട പരിശോധിച്ചത്. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്തു.

ക്ഷേത്രത്തെ ഉള്‍ഭാഗത്തെ ചില ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതായാണ് വിവരം.
ശ്രീകോവിലിന്റെ ഭാഗത്ത് വെച്ചാണ് ഇയാള്‍ സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍ കുടുങ്ങിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :