അനുബന്ധ വാര്‍ത്തകള്‍
- ‘ഓപ്പറേഷന് തൂഫാന്: ദി നാര്‍കോ ഹണ്ട്’ കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ദൗത്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്
- അടിസ്ഥാന വിദ്യഭ്യാസത്തിന്റെ കുറവാണ്, ആര്‍ത്തവ അവധിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്കി അശ്വതി
- സുപ്രീം കോടതിയേക്കാൾ വലുതാണോ മുഖ്യമന്ത്രി?, നവീൻ ബാബു കേസിലെ സിബിഐ അന്വേഷണത്തിനെതിരെ സിപിഎം നേതാക്കൾ
- സോഷ്യൽ മീഡിയയിൽ പ്രശസ്തരായ അച്ചാമാസിലെ രത്നമ്മ വിട പറഞ്ഞു
- വിഭജനം ഉണ്ടാക്കുന്നവരെ അകറ്റി നിർത്തണം, വെള്ളാപ്പള്ളിയെ സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമർശിച്ച് യൂത്ത് കോൺഗ്രസ്
കേരളത്തിനുള്ളത് 5.07 ലക്ഷം കോടിയുടെ ബാധ്യത, കിഫ്ബി പൊളിച്ചെഴുതണം, സപ്ലൈകോ ബെവ്കോയിൽ ലയിപ്പിക്കും!
സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനം ശമ്പളം, പെന്ഷന്, പലിശ തുടങ്ങിയ ചെലവുകളിലേക്കാണ് പോകുന്നത്. ഇത് വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
2026ല്‍ അധികാരമേറ്റ പുതിയ സര്‍ക്കാരിന് ലഭിച്ചത് അതി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെന്ന് വ്യക്തമാക്കികൊണ്ടുള്ള ധനകാര്യ സ്ഥിതി റിപ്പോര്‍ട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി വി ഡി സതീശന്. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടിയായി വര്‍ധിച്ചതായാണ് ധവളപത്രത്തില്‍ പറയുന്നത്. സംസ്ഥാനം കടുത്ത ട്രഷറി പ്രതിസന്ധിയിലാണെന്നും 2025ല്‍ മാത്രം 262 ദിവസം വേയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സിനെയും 84 ദിവസം ഓവര്‍ ഡ്രാഫ്റ്റിനെയും ആശ്രയിക്കേണ്ടി വന്നത് ഖജനാവിന്റെ ദയനീയാവസ്ഥയെയാണ് കാണിക്കുന്നതെന്നും ധവളപത്രത്തില്‍ പറയുന്നു.
സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനം ശമ്പളം, പെന്ഷന്, പലിശ തുടങ്ങിയ ചെലവുകളിലേക്കാണ് പോകുന്നത്. ഇത് വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ/ഡി ആര് കുടിശ്ശികയിനത്തില്‍ മാത്രം 48,733 കോടിയുടെ അധികബാധ്യതയാണുള്ളതെന്ന് ധവളപത്രം വ്യക്തമാക്കുന്നു. കിഫ്ബി എടുത്ത 21,000 കോടിയുടെ വായ്പ സംസ്ഥാനത്തിന് ബാധ്യതയാണ്. കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 78,851 കോടിയാണ്.
കേന്ദ്ര വിഹിതത്തില്‍ വന്ന കുറവും ജിഎസ്ടി നഷ്ടപരിഹാരം അവസാനിച്ചതും ഖജനാവിന് ആഘാതമായി. ട്രഷറി പ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണ്ണമായ അവസ്ഥയിലാണുള്ളത്. കിഫ്ബി വലിയ ബാധ്യതയാണ് സംസ്ഥാനത്തിന് വരുത്തി വെച്ചിരിക്കുന്നത്. ബജറ്റിന് പുറത്തുള്ള വായ്പകള്‍ എടുക്കുന്നതിനായി രൂപീകരിച്ച കിഫ്ബി സമാന്തര ഭരണകൂടമായാണ് പ്രവര്‍ത്തിച്ചതെന്നും ധവളപത്രത്തില്‍ കുറ്റപ്പെടുത്തുന്നു.21,000 കോടിയുടെ വായ്പയ്ക്ക് പുറമെ കിഫ്ബി അംഗീകരിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 35,000 കോടി രൂപ കൂടി ഇനിയും ആവശ്യമാണ്. കിഫ്ബി പദ്ധതികളുടെ 20 ശതമാനവും കണ്ണൂരിലാണെന്നും ആകെ പദ്ധതികളുടെ പകുതിയോളം 3 ജില്ലകളില്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലാഭകരമായി പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷനെ നഷ്ടത്തിലുള്ള സപ്ലൈക്കോയുമായി ലയിപ്പിക്കുക എന്ന നിര്‍ദേശവും റിപ്പോര്‍ട്ട് മുന്നോട്ട് വെയ്ക്കുന്നു. തുടര്‍ച്ചയായി നഷ്ടം വരുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനോ സ്വകാര്യവത്കരിക്കാനോ സര്‍ക്കാര്‍ തയ്യാറാകനമെന്നും റിപ്പോര്‍ട്ടില്‍ നിദേശമുണ്ട്. ശമ്പള- പെന്ഷന് ബാധ്യതകള്‍ കുറയ്ക്കാന്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്നും 10 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ശമ്പളക്കമ്മീഷനെ നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്നും വിദ്യഭ്യാസ- ഐടി- ടൂറിസം രംഗങ്ങളില്‍ സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്.