1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kodiyeri Balakrishnan's wife vinodini against CPM Leadership

കോടിയേരി മരിച്ച ശേഷം തിരിഞ്ഞുനോക്കിയില്ല, കേരളത്തിലെ ഒരു പിബി അംഗം വിളിച്ചാൽ ഫോൺ പോലുമെടുക്കില്ല:വിനോദിനി ബാലകൃഷ്ണൻ

പി ബി അംഗത്തില്‍ നിന്നും നേരിട്ടത് ക്രൂരമായ അവഗണനയാണ്. കേരളത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ആളാണ് ആ അംഗം.

Kodiyeri Balakrishnan
സിപിഎം പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി അന്തരിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കോടിയേരി മരിച്ച ശേഷം കുടുംബത്തെ ആരും തിരിഞ്ഞുനോക്കിയില്ലെന്നും സിപിഎം ഉന്നതനേതൃത്വം അവഗണിച്ചെന്നും പച്ചക്കുതിര മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനോദിനി ആരോപിച്ചു.
 
പി ബി അംഗത്തില്‍ നിന്നും നേരിട്ടത് ക്രൂരമായ അവഗണനയാണ്. കേരളത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ആളാണ് ആ അംഗം. ഒരു ആവശ്യത്തിന് വിളിച്ചാല്‍ പോലും പിബി അംഗം ഫോണെടുക്കില്ല. 4 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും കുടുംബത്തിന്റെ ക്ഷേമവിവരം തിരക്കിയിട്ടില്ല. ആ നേതാവ് പിണറായി വിജയന്‍ അല്ല, പിണറായി ഫോണ്‍ വിളിച്ചാല്‍ എടുക്കും. അല്ലെങ്കില്‍ തിരിച്ചുവിളിക്കും. വിനോദിനി പറഞ്ഞു. അതേസമയം വിഷയത്തില്‍ കൂടുതല്‍ സംസാരിക്കാനില്ലെന്നും അഭിമുഖത്തില്‍ വിനോദിനി പറയുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വൈദ്യുതി കമ്പിയില്‍ മുളന്തോട്ടി സുരക്ഷിതമല്ല! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം