അനുബന്ധ വാര്‍ത്തകള്‍
- തത്കാലം ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനില്ലെന്ന നിലപാടിൽ സർക്കാർ
- മല ചവിട്ടാനെത്തുന്നത് 36 സ്ത്രീകള്‍, നട തുറക്കുന്നത് ശനിയാഴ്ച; വന്നാല്‍ തടയുമെന്ന് ബിജെപി ഭീഷണി
- 'വിധി എതിരായാല്‍ ജല്ലിക്കെട്ട് മാതൃകയില്‍ പള്ളിക്കെട്ട് പ്രതിഷേധം'; ശബരിമല പുനഃപരിശോധനയില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍ ഈശ്വര്‍
- ഉടന്‍ മല കയറുമെന്ന് തൃപ്തി ദേശായി, സന്നിധാനത്ത് ഇനിയും എത്തുമെന്ന് കനകദുര്‍ഗ
- റഫാൽ ഇടപാട്: പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി തള്ളി; പ്രതിപക്ഷത്തിന് തിരിച്ചടി
മണ്ഡലപൂജക്കായി ശബരിമല നാളെ തുറക്കും; കനത്ത സുരക്ഷ ഇല്ല
എന്നാൽ ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടായാൽ ക്രമീകരണങ്ങളിൽ മാറ്റം വരുത്തും.
മണ്ഡലപൂജക്കായി ശബരിമല നട നാളെ വൈകിട്ട് തുറക്കും. യുവതി പ്രവേശന വിധിക്കു സ്റ്റേ ഇല്ലെങ്കിലും കഴിഞ്ഞ വർഷം ഒരുക്കിയത് പോലെയുള്ള കനത്ത സുരക്ഷ ഇത്തവണ വേണ്ടെന്നാണ് പൊലീസ് തീരുമാനം. എന്നാൽ ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടായാൽ ക്രമീകരണങ്ങളിൽ മാറ്റം വരുത്തും.
ഇന്നലെ ശബരിമല വിധി പുനഃപരിശോധിക്കാൻ തീരുമാനം വന്നെങ്കിലും യുവതി പ്രവേശന വിധിക്ക് സ്റ്റേ ചെയ്തിട്ടില്ല. ഇതുവരെ 36ലധികം യുവതികൾ ദർശനത്തിനായി ഓൺലൈൻ വഴി ബുക്ക് ചെയ്തിട്ടുണ്ട്. എന്നാൽ രജിസ്റ്റർ ചെയ്തവരെല്ലാം എത്താൻ സാധ്യതയില്ലെന്നാണ് പൊലീസ് കരുതുന്നത്. യുവതികളെത്തിയാൽ സംരക്ഷണം നൽകാൻ പൊലീസ് തയ്യാറാകില്ല. കഴിഞ്ഞ തവണത്തേതു പോലെ സ്ത്രീകളെ തടയാൻ ഹിന്ദു സംഘടനകൾ പ്രവർത്തകരെ കൊണ്ടുവരുന്ന നടപടിയിലേക്ക് കടന്നിട്ടില്ലെന്നാണ് വിലയിരുത്തൽ.