ഫാത്തിമയുടെ മരണം; അധ്യാപകർക്കെതിരെ നടപടിയെടുക്കാതെ ഐ ഐ ടി, തമിഴ്നാട് മുഖ്യമന്ത്രിയെ കാണാനൊരുങ്ങി മാതാപിതാക്കൾ

നീലിമ ലക്ഷ്മി മോഹൻ| Last Modified വെള്ളി, 15 നവം‌ബര്‍ 2019 (11:03 IST)
മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ലത്തീഫിന്‍റെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്ക് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. അധ്യാപകര്‍ക്ക് എതിരെ തെളിവില്ലെന്നാണ് പൊലീസ് നിലപാട്.

സംഭവത്തിൽ ഫാത്തിമയുടെ മാതാപിതാക്കള്‍ ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയേയും ഡിജിപിയേയും കണ്ട് പരാതി നല്‍കുന്നുണ്ട്. ഫാത്തിമയെ ചെയ്ത നിലയില്‍ കണ്ടെത്തിയിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും സംഭവത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ മദ്രാസ് ഐഐടി തയാറായിട്ടില്ല.

അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിരാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. ഒരു വര്‍ഷത്തിനിടെ ചെന്നൈ ഐഐടിയില്‍ അഞ്ച് വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിട്ട് പോലും ഇതിനെതിരെ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കാൻ പോലും ഇവർ തയ്യാറാകുന്നില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :