1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Rain Update

ശബരിമലയില്‍ ശക്തമായ മഴ; തിരക്കിനു കുറവില്ല

ശബരിമലയില്‍ ഇന്ന് തൃക്കാര്‍ത്തികയാണ്

Sabarimala
Sabarimala

ശബരിമലയില്‍ ശക്തമായ മഴ തുടരുന്നു. അടുത്ത മണിക്കൂറുകളില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കോടമഞ്ഞും ശബരിമലയിലുണ്ട്. എന്നാല്‍ ഇവയൊന്നും വകവയ്ക്കാതെ ആയിരക്കണക്കിനു തീര്‍ഥാടകരാണ് അയ്യപ്പ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തുന്നത്. 
 
ശബരിമലയില്‍ ഇന്ന് തൃക്കാര്‍ത്തികയാണ്. വൈകിട്ട് അയ്യപ്പ സന്നിധിയില്‍ കാര്‍ത്തിക ദീപങ്ങള്‍ തെളിക്കും. സന്നിധാനത്ത് ഇന്നലെ പുലര്‍ച്ചെ മുതല്‍ ശക്തമായ ചാറ്റല്‍ മഴയുണ്ട്. രാത്രി വൈകിയും മഴ തുടര്‍ന്നു. 
 
ശബരിമലയില്‍ പനി കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ തീര്‍ഥാടകര്‍ ആരോഗ്യ കാര്യത്തില്‍ ജാഗ്രത പാലിക്കുക. അവശ്യമായ മരുന്നുകള്‍ കൈയില്‍ കരുതുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ പൊലീസുമായോ മറ്റു അധികൃതരുമായോ ബന്ധപ്പെടുക. ശബരിമലയിലേക്ക് എത്തുന്ന കുട്ടികളുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. 
About Writer
രേണുക വേണു
അടുത്ത ലേഖനം
രാജ്യത്ത് റോഡ് അപകടങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു; വര്‍ഷംതോറും മരിക്കുന്നത് 1.78ലക്ഷത്തോളം പേര്‍