അനുബന്ധ വാര്‍ത്തകള്‍
- മന്നാര്‍ കടലിടുക്കിനു മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത
- താമരശ്ശേരി ചുരത്തിലൂടെ ഫോണില്‍ സംസാരിച്ച് ഡ്രൈവ് ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദ് ചെയ്തു
- ഐ എഫ് എഫ് കെയില്‍ വനിതാ സംവിധായകരുടെ 52 ചിത്രങ്ങള്‍
- ശബരിമലയില്‍ ആശുപത്രി ചികിത്സ തേടുന്ന തീര്‍ത്ഥാടകരില്‍ പകുതി പേര്‍ക്കും പനി!
- ശബരിമലയില്‍ നടന് ദിലീപിന്റെ വിഐപി ദര്‍ശനം: നാലുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
റേഷന്‍ കാര്‍ഡുകള്‍ തരം മാറ്റുന്നതിന് ഡിസംബര്‍ 25 വരെ അപേക്ഷിക്കാം
പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരം മാറ്റുന്നതിന് ഡിസംബര്‍ 25 വരെ അപേക്ഷ സമര്‍പ്പിക്കാം. കാര്‍ഡുടമകള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴിയോ അപേക്ഷ സമര്‍പ്പിക്കാം.
അതേസമയം ഭക്ഷ്യ വിതരണ വകുപ്പറേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു. രാവിലെ എട്ടര മുതല്‍ 12 വരെയും വൈകിട്ട് നാല് മുതല്‍ ഏഴ് മണി വരെയും റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും
പുതിയ സമയക്രമീകരണം വരുന്നതോടെ നിലവില്‍ ഉള്ളതിനേക്കാള്‍ അരമണിക്കൂര്‍ പ്രവര്‍ത്തന സമയം കുറയും. നിലവില്‍ രാവിലെ എട്ട് മുതല്‍ 12 വരെയും നാല് മുതല്‍ ഏഴ് വരെയും ആയിരുന്നു പ്രവര്‍ത്തന സമയം. റേഷന്‍ വ്യാപാരി സംഘടനകള്‍ ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.