അനുബന്ധ വാര്‍ത്തകള്‍
- റേഷന്‍ കാര്‍ഡുകള്‍ തരം മാറ്റുന്നതിന് ഡിസംബര്‍ 25 വരെ അപേക്ഷിക്കാം
- അടിവസ്ത്രത്തിലെ രക്തക്കറയില്‍ അന്വേഷണം ഉണ്ടായില്ല; 55 കിലോയുള്ള നവീന്‍ ബാബു കനം കുറഞ്ഞ കയറില്‍ തൂങ്ങിമരിക്കില്ലെന്ന് ഭാര്യ കോടതിയില്‍
- ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
- നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത
- മന്നാര്‍ കടലിടുക്കിനു മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത
ഏഴുവര്‍ഷമായിട്ടും വീട്ടുനമ്പര്‍ ലഭിക്കാതെ ദുരിതത്തിലായ കബീറിന് മന്ത്രിയുടെ ഇടപെടലില്‍ ആശ്വാസം
വീടിന് വയസ് ഏഴായിട്ടും കെട്ടിട നമ്പര്‍ ലഭിച്ചില്ലെന്നുള്ള പരാതിയുമായാണ് ഏഴംകുളം ഷൈലജമന്‍സിലില്‍ ബി. കബീറും ഭാര്യ ഷൈലയും അടൂര്‍ താലൂക്ക്തല അദാലത്തില്‍ എത്തിയത്. വീണ്ടും റോഡുമായി ഒന്നര മീറ്ററില്‍ താഴെ അകലം മാത്രമേ ഉള്ളൂ എന്നകാരണത്തിലാണ് പഞ്ചായത്ത് സെക്രട്ടറി ഉടക്കിട്ടത്. ഇതോടെ ഹൃദ്രോഗിയായ അമ്മയ്ക്കും വിവിധ അസുഖങ്ങളാല്‍ കഷ്ടപ്പെടുന്നതുവഴിയുള്ള സ്വന്തം ചികിത്സയ്ക്കും വായ്പ പോലും കിട്ടില്ലെന്നായി.
ബി. കോമിന് പഠിക്കുന്ന മകളുടെ വിദ്യാഭ്യാസവായ്പയ്ക്കും വഴിയടഞ്ഞു. പരാതിക്കാരന്റെ ദുരിതമോചനത്തിന് തത്സമയ പരിഹാരം കാണുകയായിരുന്നു മന്ത്രി പി. രാജീവ്. നോട്ടിഫൈഡ് റോഡ് അല്ല, 2019 ല്‍ ചട്ടങ്ങള്‍ മാറുന്നതിനു മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതുമാണ്. പുതിയ ഭേദഗതി പ്രകാരം അപേക്ഷ സ്വീകരിച്ച് ഒരു മാസത്തിനകം കെട്ടിട നമ്പര്‍ നല്‍കണം-ഇതായിരുന്നു മന്ത്രിയുടെ നടപടിതീര്‍പ്പ്.