അനുബന്ധ വാര്‍ത്തകള്‍
- ബലാൽസംഗ കേസിലെ പ്രതിയെ 700 പോലീസുകാർ ചേർന്ന് പിടികൂടി
- ബലാത്സംഗ ശ്രമം ചെറുത്ത അമ്മയെ ഭിത്തിയിലിടിച്ച് കൊന്നു, മകന് 10 വർഷം കഠിന തടവ്
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ ട്രാപ്പിലാക്കാന്‍ 'ഓപ്പറേഷന് ബി'; പ്രതിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് വനിതാ എസ്ഐ, ഫെയ്സ്ബുക്ക് സുഹൃത്താക്കി ചാറ്റ് ചെയ്തു
- വാതില്‍ അടയ്ക്കാതെ ടോയ്ലറ്റ് ഉപയോഗിക്കണം, നടുറോഡില്‍ മുട്ടുകുത്തി മാപ്പ് പറയണം, ടോയ്ലറ്റില് പോയി വന്നാല്‍ യോനി പരിശോധിക്കും; സ്ത്രീധനം ആവശ്യപ്പെട്ട് ഇന്ത്യന്‍ യുവതിക്ക് യുഎസില്‍ പീഡനം
- ഗര്‍ഭം ധരിക്കാതിരിക്കാന്‍ ഞാന്‍ എന്തോ ചെയ്യുന്നുണ്ടെന്നാണ് സംശയം, വാതില്‍ അടയ്ക്കാതെ ടോയ്ലറ്റില് പോയാല്‍ മതിയെന്ന് പറയും, യോനിയില്‍ തൊട്ട് നോക്കും; ഭര്‍ത്താവില്‍ നിന്ന് നിരന്തരം പീഡനമെന്ന് ഇന്ത്യന്‍
വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമം; വീട്ടിലെത്തിയത് മാതാപിതാക്കള്‍ ഇല്ലാത്ത സമയം നോക്കി, യുവാവ് അറസ്റ്റില്‍
പ്രതിശ്രുത വധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തിയാണ് യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ആലുവ ദേശത്തെ ബാങ്ക് ഉദ്യോഗസ്ഥനായ 28-കാരനെ വാഴക്കുളം പൊലീസ് പിടികൂടി. മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ മേയിലായിരുന്നു വിവാഹ നിശ്ചയം. പിറ്റേന്ന് യുവതിയുടെ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. യുവതി പ്രതിരോധിച്ചതോടെയാണ് ഇയാള്‍ പിന്‍വാങ്ങിയതെന്നും പരാതിയിലുണ്ട്. യുവതി സ്വന്തം താല്പര്യപ്രകാരം പരാതി നല്‍കുകയായിരുന്നു.
ഈ സംഭവത്തിനു ശേഷം യുവതിക്ക് ജോലി വാങ്ങി നല്‍കാമെന്ന് പ്രതി വാഗ്ദാനം ചെയ്ത് ജൂലായ് 30-ന് 50,000 രൂപ വാങ്ങിയതായും സ്ത്രീധനമായി 150 പവന് സ്വര്‍ണവും കാറും ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. പീഡന ശ്രമത്തിനൊപ്പം സ്ത്രീധന നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.