ബലാത്സംഗ ശ്രമം ചെറുത്ത അമ്മയെ ഭിത്തിയിലിടിച്ച് കൊന്നു, മകന് 10 വർഷം കഠിന തടവ്

അഭിറാം മനോഹർ| Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (17:17 IST)
ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മലപ്പുറം പോത്തുകല്ല് സ്വദേശി പ്രജിത് കുമാറിനെയാണ് ശിക്ഷിച്ചത്. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.

പോത്തുകല്ല് സ്വദേശി രാധാമണിയാണ് കൊല്ലപ്പെട്ടത്. 2017 ഏപ്രിൽ 10നായിരുന്നു സംഭവം. ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത് രാധാമണി തടയുകായിരുന്നു. ഇതിൽ വിരോധം കൊണ്ട് സ്വന്തം അമ്മയുടെ തല ചുമരിലിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഭർത്താവ് ശശി ജോലി കഴിഞ്ഞെത്തിയപ്പോൾ രാധാമണിയെ അവശനിലയിൽ കാണുകയും ഉടൻ തന്നെ നില‌മ്പൂർ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്‌തെങ്കിലും ആശുപത്രി എത്തുന്നതിന് മുൻപ് മരിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :