1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rahul Mamkootathil Palakkad

Rahul Mamkootathil: പാലക്കാട് സീറ്റില്‍ മത്സരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; കോണ്‍ഗ്രസിന്റെ മൗനാനുവാദം

ജയില്‍മോചിതനായ രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം ട്വന്റിഫോര്‍ ചാനലിനു അഭിമുഖം നല്‍കിയിരുന്നു

Rahul Mamkoottathil, Rape case, High court of kerala, Congress,
Rahul Mamkootathil: ലൈംഗിക പീഡനക്കേസില്‍ ജയിലില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മത്സരിക്കാന്‍ നീക്കങ്ങള്‍ തുടങ്ങി. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടി നേതൃത്വത്തിന്റെ പിന്തുണ രാഹുലിന് ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 
 
ജയില്‍മോചിതനായ രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം ട്വന്റിഫോര്‍ ചാനലിനു അഭിമുഖം നല്‍കിയിരുന്നു. ഇത് രാഹുലിനു വേണ്ടിയുള്ള പിആര്‍ വര്‍ക്കായിരുന്നെന്നാണ് പ്രധാന വിമര്‍ശനം. രാഹുലിനെ വെള്ളപ്പൂശാനായാണ് ഈ ചാനല്‍ ശ്രമിക്കുന്നതെന്നും വിമര്‍ശനമുണ്ട്. 
 
സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തുണ്ട്. കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം നേതാക്കളും രാഹുല്‍ മത്സരിക്കുന്നിനോടു വിയോജിക്കുന്നില്ല. തന്നെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ പാലക്കാട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പോലും രാഹുല്‍ ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വവും രാഹുലിനു വഴങ്ങുന്നത്. ഇതോടെ പാലക്കാട് രാഹുല്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. 
അടുത്ത ലേഖനം
CJ Roy Death: റോയിയുടെ മുറിയില്‍ മറ്റാരെങ്കിലും അതിക്രമിച്ചു കയറിയോ? ഡയറി ആത്മഹത്യക്കുറിപ്പായി പരിഗണിക്കില്ല