അഭിറാം മനോഹർ|
Last Modified തിങ്കള്‍, 2 മാര്‍ച്ച് 2026 (12:04 IST)
സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ സമ്മതം മൂളി നടനും സംവിധായകനുമായ രമേശ് പിഷാരടി. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ രമേശ് പിഷാരടിയുടെ പേരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട് പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് പകരമായാണ് രമേശ് പിഷാരടി എത്തുക. കണ്ണന്‍ ഗോപിനാഥിന്റെ പേരും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിരുന്നു.
കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടിക എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ യാത്രയ്ക്ക് ശേഷമാകും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുകയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. സിറ്റിംഗ് മണ്ഡലങ്ങളും ഒറ്റപ്പേരിലെത്തിയ മറ്റ് മണ്ഡലങ്ങളുമുള്‍പ്പെടുന്ന പട്ടികയാണ് ഇന്നത്തെ ചര്‍ച്ചയില്‍ മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിയത്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ ഒഴികെ സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കട്ടെയെന്നാണ് ഒടുവിലത്തെ തീരുമാനം.
വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, നെയ്യാറ്റിന്‍കര എന്‍ ശക്തന്‍, കൊട്ടാരക്കര ഐഷ പോറ്റി, പത്തനാപുരം ജ്യോതികുമാര്‍ ചാമക്കാല, കൊല്ലം ബുന്ദുകൃഷ്ണ, ആരന്മുള അബിന്‍ വര്‍ക്കി, അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍, പീരുമേട് സിറിയക് തോമസ്, മണലൂര്‍ ടിഎന്‍ പ്രതാപന്‍, തൃത്താല വിടി ബല്‍റാം, നാദാപുരം കെ എം അഭിജിത്ത്, കൊയിലാണ്ടി പ്രവീണ്‍കുമാര്‍ എന്നിങ്ങനെയാണ് ആദ്യ പട്ടികയിലെ മറ്റ് സാധ്യത. സംവരണ മണ്ഡലമായ അടൂരില്‍ രമ്യ ഹരിദാസ് മത്സരിച്ചേക്കും. തിരുവമ്പാടിയില്‍ വി എസ് ജോയിയുടെ പേരിനാണ് മുന്‍തൂക്കം.