സന്ദീപിനെ പാലക്കാട്ടേക്ക് തട്ടും, തൃശൂര്‍ കൊടുക്കില്ല; ഗ്രൂപ്പ് പോര് തുടങ്ങി
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചതു മുതല്‍ തൃശൂരില്‍ ഗ്രൂപ്പ് പോര് ശക്തമാണ്
തൃശൂര്‍ സീറ്റിനായി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തം. സന്ദീപ് വാര്യരെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ ആലോചന നടന്നിരുന്നെങ്കിലും തൃശൂര്‍ ഡിസിസിയില്‍ എതിര്‍പ്പ് മുറുകുകയാണ്. ജില്ലയില്‍ നിന്നുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ക്കു സീറ്റ് കൊടുക്കണമെന്നാണ് ഡിസിസിയിലെ ആവശ്യം.
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചതു മുതല്‍ തൃശൂരില്‍ ഗ്രൂപ്പ് പോര് ശക്തമാണ്. തൃശൂര്‍ സീറ്റില്‍ ഐ ഗ്രൂപ്പ് തന്നെ മത്സരിക്കുമെന്നാണ് പ്രബല വിഭാഗം പറയുന്നത്. സന്ദീപ് വാര്യരെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആഗ്രഹിക്കുന്ന നേതാക്കളും തൃശൂരിലുണ്ട്.
സന്ദീപ് വാര്യരെ പാലക്കാട്ടേക്ക് മാറ്റാനാണ് കോണ്‍ഗ്രസില്‍ തത്വത്തില്‍ തീരുമാനമായിരിക്കുന്നത്. അപ്പോഴും രാഹുല്‍ മാങ്കൂട്ടത്തില്‍ ക്യാംപ് പാലക്കാട് സീറ്റിനായി രംഗത്തുണ്ട്. രാഹുലിനു വിശ്വസ്തനായ ആളെ പാലക്കാട് സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഈ കൂട്ടരുടെ ആവശ്യം.
