അനുബന്ധ വാര്‍ത്തകള്‍
- വിഎസ് അച്യുതാനന്ദന് പാവങ്ങളുടെ നേതാവ്: രമേശ് ചെന്നിത്തല
- യുഡിഎഫ് തകർന്നാൽ ജനങ്ങൾ ആശ്വസിക്കും: പിണറായി
- സെകുലറായി പോലും തുടരാന്‍ ജോര്‍ജിനെ അനുവദിക്കില്ലെന്ന് മാണി
- രാജി വെക്കാനും വയ്യ, വെക്കാതിരിക്കാനും വയ്യ; ത്രിശങ്കുസ്വര്‍ഗത്തില്‍ പിസി ജോര്‍ജ്
- പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനമായി
പി സിയെ നീക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ചെന്നിത്തല
പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാത്തു നിന്നും നീക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. യുഡിഎഫിന്റെ മറ്റ് തേതാക്കളുമായി ചര്‍ച്ച ചെയ്തതിന് ശേഷമാകും നടപടിയെടുക്കുകയെന്നും ചെന്നിത്തല വ്യക്തമാക്കി.
നേരത്തെ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് വിഷയത്തില്‍ വ്യാഴാഴ്ച തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. വിദേശത്ത് നിന്ന് താന്‍ മടങ്ങിയെത്തിയ ശേഷം പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പി സി ജോര്‍ജിനെ നീക്കുന്ന കാര്യത്തില്‍ മാണിയുടെ നിലപാടില്‍ അയവില്ലാതെ തുടരുകയാണ്. ജോസഫ് വിഭാഗവും മാണിക്ക് അനുകൂലമായ നിലപാടെടുത്തിരിക്കുന്ന സാഹചര്യത്തില്‍ പി സിയുടെ സ്ഥാനം തെറിക്കുമെന്നാണ് സൂചന.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.