1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. pinaryi vijayan , km mani , ramesh chennithala , pc george

യുഡിഎഫ് തകർന്നാൽ ജനങ്ങൾ ആശ്വസിക്കും: പിണറായി

പിണറായി വിജയൻ
യുഡിഎഫിനെതിരെ മുൻ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ രംഗത്ത്. യുഡിഎഫ് തകർന്നാൽ ജനങ്ങൾ ആശ്വസിക്കുക മാത്രമെ ഉള്ളു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും  ചേർന്ന് ബാർ കോഴക്കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം പിസി ജോര്‍ജ് കെഎം മാണി പോരിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നിരുന്നു. ഒരു കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംരക്ഷകനായിരുന്ന പിസി ജോര്‍ജിനെ തൊടാന്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്നും. ജോര്‍ജ് പുറത്തായാല്‍ ഉമ്മന്‍ ചാണ്ടിയും പുറത്താകുമെന്നും. ഉമ്മന്‍ ചാണ്ടിയെ പല അവസരങ്ങളിലും സംരക്ഷിച്ചിട്ടുള്ളത് ജോര്‍ജാണെന്നും കോടിയേരി പറഞ്ഞിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
About Writer
jibin