അനുബന്ധ വാര്‍ത്തകള്‍
- മുല്ലപ്പള്ളി രാമചന്ദ്രൻ ഇടഞ്ഞ് തന്നെ, ഉടനൊന്നും തീരുമാനമാകില്ല? കെപിസിസി പുനഃസംഘടനാ തീരുമാനം നീളുന്നു
- അമിത് ഷായുടെ സഹചാരിയായ ആർ എസ് എസ് പ്രചാരകുമായി പ്രതിപക്ഷ നേതാവിന്റെ കൂടിക്കാഴ്ച, ദുരൂഹമെന്ന് ആരോപണം
- ബിന്ദുവും കനകദുര്‍ഗയും പൊലീസ് കസ്റ്റഡിയിലായിരുന്നു, ഇവര്‍ മല ചവിട്ടിയത് പിണറായിയുടെ തീരുമാനപ്രകാരം; ഇതിന് വേണ്ടിയായിരുന്നു വനിതാമതില്‍, മുഖ്യമന്ത്രിയുടെ വാശി നടപ്പായി - ചെന്നിത്തല
- വനിതാ മതിലും, അയ്യപ്പജ്യോതിയും തിരിച്ചടിയാകുമോ ?; പിടിച്ചു നില്ക്കാന് യുഡിഎഫിന്റെ വനിതാ സംഗമം ഇന്ന്
- വനിതാ മതിലിനായി 50 കോടി ചെലവഴിക്കുന്നത് അഴിമതി: ചെന്നിത്തല
ജനപക്ഷവുമായി ഒരു ചർച്ചയും നടന്നിട്ടില്ല, വാർത്തകൾ തള്ളി രമേശ് ചെന്നിത്തല
ജനപക്ഷവുമായി ഒരു ചർച്ചയും നടന്നിട്ടില്ല, വാർത്തകൾ തള്ളി രമേശ് ചെന്നിത്തല
പൂഞ്ഞാർ എംഎൽഎ പി സി ജോർജിന്റെ ജനപക്ഷം പാർട്ടി യു ഡി എഫുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്ന വാർത്ത തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളിൽ നിന്ന് നിങ്ങളെ പോലെ ഞാനും ആ വാർത്ത അറിഞ്ഞു എന്നാണ് രമേശ് ചെന്നിത്തല പറയുന്നത്.
'നിങ്ങളേ പോലെ ഞാനും ആ വാർത്ത വായിച്ചു, എന്നാൽ അതിൽ കൂടുതൽ ഒന്നും എനിക്ക് അറിയില്ല. ഒരു ചർച്ചയും നടന്നിട്ടുമില്ല'- ചെന്നിത്തല വ്യക്തമാക്കി. എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനാണു നിയോഗിച്ചത്. അദ്ദേഹത്തിന് അറിയാവുന്ന ഒരു മേഖലയില്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നു.
ഇപ്പോള്‍ അതിനു മാത്രമാണു തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പുനഃസംഘടന വേണമെന്നോ വേണ്ടെന്നോ പറയാന്‍ ആളല്ല. അക്കാര്യം അന്തിമമായി ഹൈക്കമാന്‍ഡ് തീരുമാനിക്കും ചെന്നിത്തല പറഞ്ഞു.
അടുത്ത ലേഖനം