വനിതാ മതിലും, അയ്യപ്പജ്യോതിയും തിരിച്ചടിയാകുമോ ?; പിടിച്ചു നില്‍ക്കാന്‍ യുഡിഎഫിന്‍റെ വനിതാ സംഗമം ഇന്ന്

വനിതാ മതിലും, അയ്യപ്പജ്യോതിയും തിരിച്ചടിയാകുമോ ?; പിടിച്ചു നില്‍ക്കാന്‍ യുഡിഎഫിന്‍റെ വനിതാ സംഗമം ഇന്ന്

  vanitha sangamam , women wall , ayyappa jyothi , UDF , ബിജെപി , ശബരിമല , എല്‍ഡിഎഫ് , രമേശ് ചെന്നിത്തല , കര്‍മ്മ സമതി , അയ്യപ്പജ്യോതി
തിരുവനന്തപുരം| jibin| Last Modified ശനി, 29 ഡിസം‌ബര്‍ 2018 (08:00 IST)
വിഷയത്തില്‍ അയ്യപ്പജ്യോതിയുമാ‍യി ബിജെപിയും വനിതാ മതിലുമായി എല്‍ഡിഎഫും
കളം നിറഞ്ഞതോടെ ഇരു പാര്‍ട്ടികള്‍ക്കും ബദലായി യുഡിഎഫ് ഇന്ന് വനിതാ സംഗമം സംഘടിപ്പിക്കും.

സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷനേതാവ് സംഗമം ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും മൂന്ന് മണിക്കാണ് പരിപാടി. വിവിധ ജില്ലകളിൽ നേതാക്കൾ നേതൃത്വം നൽകും.

അതേസമയം, വനിതാ സംഗമത്തിന് അര്‍ഹിക്കുന്ന പ്രചാരണം ലഭിച്ചില്ലെന്നും ചടങ്ങിന്റെ കാര്യം പൊതുസമൂഹം അറിഞ്ഞിട്ടില്ലെന്നുമുള്ള വിമര്‍ശനം ഉയരുന്നുണ്ട്.

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍മ്മ സമതിയും ബിജെപിയും ചേര്‍ന്നാണ് ബുധനാഴ്‌ച അയ്യപ്പജ്യോതി നടത്തിയത്. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള വനിതാ മതില്‍ ജനുവരി ഒന്നിനാണ് സംഘടിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :