ബിന്ദുവും കനകദുര്‍ഗയും പൊലീസ് കസ്റ്റഡിയിലായിരുന്നു, ഇവര്‍ മല ചവിട്ടിയത് പിണറായിയുടെ തീരുമാനപ്രകാരം; ഇതിന് വേണ്ടിയായിരുന്നു വനിതാമതില്‍, മുഖ്യമന്ത്രിയുടെ വാശി നടപ്പായി - ചെന്നിത്തല

ശബരിമല, രമേശ് ചെന്നിത്തല, പിണറായി വിജയന്‍, ബിന്ദു, കനകദുര്‍ഗ, Sabarimala, Ramesh Chennithala, Pinarayi Vijayan, Bindu, Kanakadurga
തിരുവനന്തപുരം| BIJU| Last Modified ബുധന്‍, 2 ജനുവരി 2019 (12:30 IST)
ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും പൊലീസ് കസ്റ്റഡിയിലായിരുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ തീരുമാനപ്രകാരമാണ് ഇവര്‍ മല ചവിട്ടിയതെന്നും ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പിണറായിയുടെ വാശി ഇതിലൂടെ നടപ്പാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും വാശിയായിരുന്നു ആചാരലംഘനം നടത്തുക എന്നത്. ഈ യുവതികളെ ആരാണ് അവിടെയെത്തിച്ചത്? ഇവര്‍ ഇത്രയും നാള്‍ എവിടെയായിരുന്നു? ഇവര്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. പിണറായിയുടെ തീരുമാനമനുസരിച്ചാണ് ഇവരെ എത്തിച്ചത് - ചെന്നിത്തല ആരോപിച്ചു.

ഈ നടപടി ഭക്തരുടെ മനസിനെ വേദനിപ്പിക്കുന്നതാണ്. ഹര്‍ജി പരിഗണിക്കാനിരിക്കെ ഇങ്ങനെയൊരു നടപടിയുണ്ടായത് ന്യായീകരിക്കാന്‍ കഴിയില്ല. വിശ്വാസികളുടെ വികാരം വ്രണപ്പെട്ടിരിക്കുന്നു. ഇതിനെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും - അറിയിച്ചു.

വനിതാമതില്‍ സംഘടിപ്പിച്ചത് ഇതിനുവേണ്ടിയായിരുന്നു. ശബരിമല നട അടച്ചത് നൂറുശതമാനം ശരിയാണെന്നും അങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടത് തന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :