അനുബന്ധ വാര്ത്തകള്
- ഇതെന്തൊരു വിരോധാഭാസം ! ബി ജെ പി പിന്തുണ പ്രഖ്യാപിച്ച ഹർത്താലിലെ അക്രമങ്ങളുടെ പേരിൽ സംസ്ഥാന മന്ത്രിസഭ പിരിച്ചുവിടേണ്ടതുണ്ടോ ?
- മഞ്ഞിൽ വിരിഞ്ഞ പൂവേ.., മഞ്ഞിന്റെ പുതപ്പണിഞ്ഞ മൂന്നാറിനെ കാണാൻ സഞ്ചാരികളുടെ പ്രവാഹം
- സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണം, കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ബി ജെ പി ലോക്സഭയിൽ
- പത്താംക്ലാസുകാരിയെ സ്കൂൾ യൂണിഫോമിൽ താലി ചാർത്തി, ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു
- പുതുവർഷം ഗുണകരമാക്കാം, മൂലം നക്ഷത്രക്കാർ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ !
അമിത് ഷായുടെ സഹചാരിയായ ആർ എസ് എസ് പ്രചാരകുമായി പ്രതിപക്ഷ നേതാവിന്റെ കൂടിക്കാഴ്ച, ദുരൂഹമെന്ന് ആരോപണം
ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് വലിയ വാദപ്രതിവദങ്ങൾ നടക്കുന്നതിനിടെയിൽ അമിത് ഷായുടെ സന്തത സഹചാരിയായ ആർ എസ് എസ് പ്രചാരകുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ആർ എസ് എസ് പ്രചാരകായ പുരുഷോത്തമനുമായാണ് രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത്.
ശബരിമല വിഷയത്തിൽ ബി ജെപിയും കോൺഗ്രസും സമാന നിലപാടുകൾ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച ചർച്ചയാകുന്നത്. കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയം ദുരൂഹമാണ് എന്ന് ആരോപനം ഉയർന്നിട്ടുണ്ട്. പുരുഷോത്തമൻ തന്നയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രം തന്റെ ഫെയിസ്‌ബുക്കിലൂടെ പങ്കുവച്ചത്.
ഇരുവരുടെയും കൂടിക്കാഴ്ച ദുരൂഹമാണെന്ന് വ്യക്തമാക്കി മുൻ യുവമോർച്ച പ്രവർത്തകൻ തന്നെ രംഗത്തെത്തി. പൊതു രംഗത്ത് പ്രവർത്തിക്കുന്ന ആർ എസ് എസ് പ്രചാരകല്ല പുരുഷോത്തമൻ അതിനാൽ തന്നെ ഇരുവരും കൂടിക്കാഴ്ച നടത്തേണ്ട സാഹചര്യം കുറവാണ്. കേരളത്തിലെ പ്രമുഖരായ ആളുകൾക്ക് അമിത് ഷായുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുന്നത് പുരുഷോത്തമനാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
അടുത്ത ലേഖനം