ശബരിമലയിലേക്കില്ലെന്ന് തൃപ്തി ദേശായി, എങ്കിൽ പിന്നെ എന്തിനായിരുന്നു ഈ കോലാഹലമെന്ന് സോഷ്യൽ മീഡിയ

Last Modified ശനി, 12 ജനുവരി 2019 (10:49 IST)
ശബരിമലയിലേക്ക് വീണ്ടും വരുന്നു എന്നുളള പ്രചാരണങ്ങള്‍ തള്ളി ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. താന്‍ ഈ സീസണില്‍ തന്നെ ശബരിമലയിലേക്ക് എത്തും എന്നുളള പ്രചാരണം തെറ്റാണെന്ന് തൃപ്തി ദേശായി പ്രതികരിച്ചു. ഈ സീസണില്‍ താന്‍ മല ചവിട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി.

ഭൂമാത ബ്രിഗേഡിലെ യുവതികള്‍ക്കൊപ്പം ഇക്കഴിഞ്ഞ നവംബറി തൃപ്തി ദേശായി ദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ തൃപ്തി വരുന്ന വിവരം നേരത്തെ അറിഞ്ഞ പ്രതിഷേധക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തുടര്‍ന്ന് മണിക്കൂറുകളോളം തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തി തുടരേണ്ടതായി വന്നു. പ്രതിഷേധം കനത്തതോടെ യാത്ര ഉപേക്ഷിച്ച് തൃപ്തി മടങ്ങി. എന്നാല്‍ ഉടന്‍ തിരിച്ച് വരുമെന്ന് പ്രഖ്യാപിച്ചായിരുന്നു തൃപ്തിയുടെ മടക്കം. എന്തിനായിരുന്നു ഈ കോലാഹലമെന്ന് ഇവരോട് സോഷ്യൽ മീഡിയ ചോദിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :