അനുബന്ധ വാര്‍ത്തകള്‍
- രാജ്യതലസ്ഥാനത്ത് വന്‍ കവര്‍ച്ച; ജുവലറിയില്‍ നിന്ന് നഷ്ടപ്പെട്ടത് 25 കോടി രൂപയോളം വിലമതിപ്പുള്ള ആഭരണങ്ങള്‍
- രശ്മികയുമായി ഇപ്പോഴും നല്ല ബന്ധം, വര്‍ഷങ്ങള്‍ മുമ്പത്തെ പ്രണയം, ഒടുവില്‍ വിവാഹനിശ്ചയം വരെ എത്തി, നാളുകള്‍ക്കു ശേഷം നടിയെക്കുറിച്ച് രക്ഷിത് ഷെട്ടി പറയുന്നു
- ചക്രവാതചുഴിയും ന്യൂനമര്‍ദ്ദവും; സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ
- കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ വ്യാപക മഴയ്ക്ക് സാധ്യത; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ആവശ്യക്കാരുടെ ആവശ്യം ഒടുവിൽ അംഗീകരിച്ചു, ജവാൻ ഇനി ഫുൾ കുപ്പിയിൽ
സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപക മഴ സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതല്‍ 0.5 മീറ്റര്‍ വരെയും തെക്കന്‍ തമിഴ്നാട് തീരത്ത് 0.5 മുതല്‍ 0.8 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
സംസ്ഥാനത്ത് നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അതേസമയം, വെള്ളിയാഴ്ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. മറ്റന്നാളോടെ ആന്‍ഡമാന്‍ കടലില്‍ ഒരു ചക്രവാതച്ചുഴി രൂപപ്പെടും.