ആവശ്യക്കാരുടെ ആവശ്യം ഒടുവിൽ അംഗീകരിച്ചു, ജവാൻ ഇനി ഫുൾ കുപ്പിയിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (16:07 IST)
കേരളത്തിലെ മദ്യം വാങ്ങുന്നവരുടെ പ്രിയ ബ്രാന്‍ഡായ ജവാന്റെ 750 എം എല്‍ കുപ്പി വിപണിയിലിറങ്ങുന്നു. തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡാണ് മദ്യം പുറത്തിറക്കുക. നിലവില്‍ ഒരു ലിറ്ററിന്റെ ജവാനാണ് വിപണിയിലുള്ളത്. 640 രൂപയാണ് ഒരു ലിറ്റര്‍ ജവാന്റെ വില. 750 എം എല്‍ കുപ്പിയുടെ ലേബല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായാണ് വിവരം. വില നിശ്ചയിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.

സംസ്ഥാനത്ത് മദ്യം വാങ്ങുന്നവരില്‍ നിന്നുള്ള നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് 750 എം എല്‍ കുപ്പി പുറത്തിറക്കാന്‍ കമ്പനി തീരുമാനിച്ചത്. നിലവില്‍ 6 ഉത്പാദന ലൈനുകളിലായി 12,000 കെയ്‌സ് മദ്യമാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഓണക്കാലത്ത് ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍ മദ്യം വില്‍ക്കുമ്പോള്‍ ഉപഭോക്താവ് മദ്യത്തിന്റെ പേര് പറഞ്ഞില്ലെങ്കില്‍ ജവാന്‍ നല്‍കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ജവാനായിരുന്നു ഓണക്കാലത്ത് സംസ്ഥാനത്ത് ഏറ്റവും വില്പന നടത്തിയ ബ്രാന്‍ഡ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :