അനുബന്ധ വാര്‍ത്തകള്‍
- വിവാഹധനം കുറഞ്ഞു പോയി; വധു വിവാഹത്തില്‍ നിന്ന് പിന്മാറി
- റേഷന്‍ വിതരണം: സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ബി.എസ്.എന്‍.എല്‍ ബാന്‍ഡ് വിഡ്ത് 100 Mbps ആക്കും
- പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടി ഇടിച്ച് അപകടം; ഡ്രൈവര്‍മാരുള്‍പ്പെടെ മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍
- തിമിരത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്
- തിമിരം തടയാന്‍ കഴിയുമോ?
ചൂടിന് ശമനം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത
ചൂടിന് ശമനമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത.
അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ ദിവസങ്ങളില്‍ താപനില അധികം ഉയരാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.