പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടി ഇടിച്ച് അപകടം; ഡ്രൈവര്‍മാരുള്‍പ്പെടെ മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 മാര്‍ച്ച് 2023 (17:46 IST)
പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടി ഇടിച്ച് അപകടം. ഡ്രെവര്‍മാരുള്‍പ്പെടെ മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍. കെഴവള്ളൂര്‍ ഓര്‍ത്ത്ഡോക്സ് പള്ളിക്ക് സമീപത്തായാണ് അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി ബസ് പള്ളിയുടെ മതിലിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയിലേക്കാണ് മാറ്റി.

കെഎസ്ആര്‍ടിസി ബസില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബസ്സിന്റേയും കാറിന്റേയും ഡ്രൈവര്‍മാര്‍ അടക്കം മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. പത്തനംത്തിട്ടയില്‍ നിന്ന് തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ കെഎസ്ആര്‍ടിസി എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :