രേണുക വേണു|
Last Modified ഞായര്‍, 12 മാര്‍ച്ച് 2023 (15:29 IST)
ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ ഇതിനകം തുടങ്ങി കഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പരാതിയൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞു. പരീക്ഷ തുടങ്ങുന്നതിനു മുന്‍പ് ജില്ലാ കലക്ടറുമായി വിശദമായ ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാന ബോര്‍ഡ് നടത്തുന്ന പരീക്ഷ മാറ്റിവയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നും മന്ത്രി വ്യക്തമാക്കി.