വിവാഹധനം കുറഞ്ഞു പോയി; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 മാര്‍ച്ച് 2023 (20:32 IST)
വരന്റെ വീട്ടുകാര്‍ നല്‍കിയ വിവാഹധനം കുറഞ്ഞു പോയെന്നാരോപിച്ച് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. വിവാഹ മുഹൂര്‍ത്തത്തിനു തൊട്ടു മുമ്പാണ് വധു പിന്മാറിയത്. വരന്റെ വീട്ടുകാര്‍ നല്‍കിയ 2 ലക്ഷം രൂപ കുറഞ്ഞു പോയെന്നാണ് വധു പിന്മാറാനുള്ള കാരണമായി അറിയിച്ചത്. ഈ തുക വളരെ കുറവാണെന്നും ഇതിലും കൂടുതല്‍ തുക താന്‍ അര്‍ഹിക്കുന്നുണ്ടെന്നുമായിരുന്നു വധു അവകാശപ്പെട്ടത്. ഹൈദരാബാദിലാണ് സ്ഥംഭവം. ഇവിടുത്തെ ആചാര പ്രകാരം വരന്റെ വീട്ടുകാരാണ് വധുവിന്റെ വീട്ടുകാര്‍ക്ക് പണം നല്‍കേണ്ടത്. സ്ത്രീധനം എന്ന സമ്പ്രദായത്തിന് പകരമാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :