അനുബന്ധ വാര്‍ത്തകള്‍
- ടിടിഐ വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിൻ്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർക്കും
- BJP candidates for Assembly Election 2026: തൃശൂരിലെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥികളെ തീരുമാനിച്ചു
- 17 വോട്ടര്‍മാരുടെ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് ബിജെപി നേതാവിന്റെ പേര്; തൃശൂരിലെ വോട്ട് ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍
- Kerala Weather: 'കുടയെടുത്തോ'; മധ്യ കേരളത്തിലും വടക്കോട്ടും മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, മത്സ്യബന്ധനത്തിനു വിലക്ക്
- എറണാകുളം- ഷൊർണൂർ മെമു നിലമ്പൂരിലേക്ക് നീട്ടിയതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : തെലുങ്കാനയിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം കേരളത്തിൽ നിന്നുള്ള ചില ട്രെയിനുകൾക്ക് ഒക്ടോബറിൽ നിയന്ത്രണം
തെലങ്കാനയിലെ റെയിൽ ലൈൻ അറ്റകുറ്റപ്പണി ജോലികളുടെ ഭാഗമായി ഒക്ടോബറിൽ കേരളത്തിലൂടെയുള്ള ആറ് ട്രെയിനുകൾ റദ്ദാക്കി.
തിരുവനന്തപുരം: തെലങ്കാനയിലെ റെയിൽ ലൈൻ അറ്റകുറ്റപ്പണി ജോലികളുടെ ഭാഗമായി ഒക്ടോബറിൽ കേരളത്തിലൂടെയുള്ള ആറ് ട്രെയിനുകൾ റദ്ദാക്കി. വരുന്ന ഒക്ടോബർ 10, 12 തീയതികളിലെ ഗോരഖ്പൂർ – തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്സ്പ്രസ് പൂർണമായി റദ്ദാക്കി. ഇതോടൊപ്പം ഒക്.14, 15 തീയതികളിലെ തിരുവനന്തപുരം നോർത്ത് – ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.
ഇതു കൂടാതെ ഒക്ടോബർ 13, 16 തീയതികളിലെ തിരുവനന്തപുരം നോർത്ത് – കോർബ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്. ഒക്.15,18 തീയതികളിലെ പെയറിംഗ് ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബർ 13ലെ ബറൗനി – എറണാകുളം ജംഗ്ഷൻ രപ്തിസാഗർ എക്സ്പ്രസും റദ്ദാക്കി. 17ആം തിയതിയിലെ തിരിച്ചുള്ള ട്രെയിനും റദ്ദാക്കിയിട്ടുണ്ട്.