1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Private Bus Strike started

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടങ്ങി

Private Bus
സംസ്ഥാനത്ത് സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. യാത്രാനിരക്കുകള്‍ കൂട്ടാത്തതില്‍ പ്രതിഷേധിച്ചാണ് ബസുടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. യാത്രനിരക്ക് കൂട്ടാനുള്ള തീരുമാനം നേരത്തെ എടുത്തതാണെന്നും എന്നുമുതല്‍ കൂട്ടണമെന്ന കാര്യത്തില്‍ മാത്രമാണ് തീരുമാനമെടുക്കാനുള്ളതെന്നുമാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിലപാട്. ജനങ്ങളെ വലയ്ക്കാതെ സമരം പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 
അടുത്ത ലേഖനം
കോവിഡ് നിയമലംഘനം: കേരളത്തില്‍ ഇതുവരെ പിഴയായി ഇടയാക്കിയത് 350 കോടിയോളം രൂപ