ക്ഷേത്രോത്സവത്തിൽ മുസ്ലീം വ്യാപാരികൾക്ക് വിലക്ക്, ഹിജാബിന് പിന്നാലെ കർണാടകയിൽ പുതിയ വിവാദം

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified ബുധന്‍, 23 മാര്‍ച്ച് 2022 (21:40 IST)
ഉഡുപ്പിയിലെ ഹൊസ മാര്‍ഗുഡി ക്ഷേത്രത്തിലെ ഉത്സവത്തിന് കടകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് മുസ്ലീം കച്ചവടക്കാരെ വിലക്കിയതായി റിപ്പോർട്ട്. ക്ഷേത്ര ഉത്സവങ്ങളിൽ മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയില്‍ ഉടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വിഷയത്തിൽ നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ഹിന്ദു-മുസ്ലിം വ്യത്യാസമില്ലാതെയാണ് മുന്‍വർഷങ്ങളിലെല്ലാം ക്ഷേത്രത്തിൽ കച്ചവടം നടത്താറുണ്ട്. എല്ലാ വർഷവും നൂറിൽ അധികം ഇവിടെ സ്റ്റാളുകൾ സ്ഥാപിക്കാറുണ്ട്. എന്നാൽ ഇത്തവണ ഇത് തടഞ്ഞുകൊണ്ട് ക്ഷേത്ര അധികൃതര്‍ രംഗത്തെത്തുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :