സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 12 മാര്‍ച്ച് 2022 (16:58 IST)
സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ബസ് ചാര്‍ജ് 12 രൂപയാക്കണം , വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് കൂട്ടണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിന് തയാറാക്കുന്നത്. ഇതുസംബന്ധിച്ച് 3 ദിവസത്തിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിനുള്ള തീയതി പ്രഖ്യാപിക്കുമെന്നും ബസുടമകള്‍ അറിയിച്ചു. നിലവില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 1 രൂപയാണ് ഇത് രൂപയായി ഉയര്‍ത്തണമെന്നാണ് ആവശ്യം. വര്‍ധിച്ചു വരുന്ന ഇന്ധന വില താങ്ങാനാകുന്നതിലും അപ്പുറമാണെന്നും നിലവിലെ ടിക്കറ്റ് നിരക്ക് നഷ്ടത്തിന് കാരണമാകുന്നുവെന്നും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തുമെന്നും ബസുടമകള്‍ നേരത്തെ അറിയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :