ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസ് സമരം; ജനം വലയും

രേണുക വേണു| Last Modified ബുധന്‍, 23 മാര്‍ച്ച് 2022 (11:42 IST)
ബസ് ചാര്‍ജ് വര്‍ധന വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരം ആരംഭിക്കും. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. അതേസമയം, സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിയാല്‍ കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസ് ഇറക്കി പ്രതിസന്ധി മറികടക്കുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :