അനുബന്ധ വാര്‍ത്തകള്‍
- വേദനയോട് പേടി ! സ്ത്രീകളില്‍ സെക്സിനോടുള്ള താല്പര്യക്കുറവിനുള്ള പ്രധാന കാരണം ഇതാണ്; മാറ്റിയെടുക്കാം എളുപ്പത്തില്‍
- നല്ലതെന്ന് പറയിപ്പിക്കല് മാത്രം അല്ല ജീവിതം,അപ്പോഴാണ് വെളിപാട് ഉണ്ടായത്, വനിത ദിനത്തില്‍ കുറിപ്പുമായി നടി അശ്വതി ശ്രീകാന്ത്
- ഓപ്പറേഷന് ഗംഗ: യുക്രൈനില്‍ നിന്ന് ഇതുവരെ രാജ്യത്ത് എത്തിച്ചത് 17,400 പേരെ
- വനിതാ ദിനത്തില്‍ നിയമസഭയില്‍ കുതിരപ്പുറത്തെത്തി ജാര്‍ഖണ്ഡ് വനിത എംഎല്‍എ
- നിസാരമായി കാണരുത് ഈ ആരോഗ്യപ്രശ്നത്തെ!
സംസ്ഥാനത്ത് സര്‍വ്വീസ് നിര്‍ത്താനൊരുങ്ങി സ്വകാര്യ ബസുകള്‍
സംസ്ഥാനത്ത് സര്‍വ്വീസ് നിര്‍ത്താനൊരുങ്ങി സ്വകാര്യ ബസുകള്‍. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറക്കില്ലെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. മൊത്തം 32000 സ്വകാര്യ ബസുകള്‍ ഉള്ളതില്‍ 7000 ബസുകള്‍ മാത്രമാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത്. ചിലവ് കൂടുന്നതനുസരിച്ച് വരുമാനം ലഭിക്കുന്നില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. ഇന്ധന വിലയിലെ വര്‍ധനവും ത്രൈമാസ ടാക്‌സും കാരണം മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ബസുടമകള്‍ പറഞ്ഞു. മാര്‍ച്ച് 31 ന് മുന്‍പാണ് ടാക്‌സ് അടയക്കേണ്ടത്. ഓരോ ബസിനും 30000 രൂപ മുതല്‍ 1 ലക്ഷം രൂപവരെ ടാക്‌സ് അടയ്‌ക്കേണ്ടിവരും. അതു കൂടാതെയാണ് ഇന്ധന വിലയിലും വര്‍ധനവ് ഉണ്ടാകുന്നത്.