1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Priest found dead in alappuzha

ആലപ്പുഴയില്‍ വികാരി പള്ളിമേടയില്‍ മരിച്ച നിലയില്‍

Priest Found Dead
ആലപ്പുഴയില്‍ വികാരി പള്ളിമേടയില്‍ മരിച്ച നിലയില്‍. അമ്പലപ്പുഴ കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരി മാത്യു ചെട്ടിക്കുളത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പ്രാര്‍ത്ഥനയ്ക്ക് അച്ചനെ കാണാതെ വന്നതോടെ വിശ്വാസികള്‍ തിരക്കി ചെല്ലുകയായിരുന്നു. എന്നാല്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. 
 
57 വയസായിരുന്നു ഇദ്ദേഹത്തിന്. അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി. ഇദ്ദേഹത്തിന് നിരവധി രോഗമുള്ളതായി കൂടെയുള്ളവര്‍ പറയുന്നു. 
അടുത്ത ലേഖനം
ജനറൽ ബിപിൻ റാവത്തിനും കല്യാൺ സിങ്ങിനും പത്മവിഭൂഷൻ, നാല് മലയാളികൾക്ക് പത്മശ്രീ