എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 25 ജനുവരി 2022 (19:00 IST)
കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അഞ്ചു ഡോക്ടർമാർ ഉൾപ്പെടെ 24 ജീവനക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ഡോക്ടർമാർ, നഴ്‌സുമാർ, ലാബ്, ഫാർമസി തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർ എന്നിവർക്കാണ് കോവിഡ്
ബാധ. ഇതിനൊപ്പം മുഴുവൻ സമയവും പ്രവർത്തിച്ചിരുന്ന എക്സ് റേ വിഭാഗത്തിന്റെ പവർത്തന സമയം വെട്ടിക്കുറച്ചു.
ആശുപത്രിയിൽ സൂപ്രണ്ട് ഉൾപ്പെടെ ആകെ 24 ഡോക്ടർമാരും 33 നഴ്‌സുമായും നാല് എൻ.എച്.എം ജീവനക്കാരുമാണുള്ളത്. ഇതിൽ ദിവസേന 14 ഡോക്ടർമാരാണ് ഓ.പി വിഭാഗത്തിൽ ജോലി ചെയ്യുന്നത്. ആശുപത്രിയിൽ കോവിഡ് പരിശോധന, ചികിത്സ എന്നിവയ്ക്ക് പ്രത്യേക വിഭാഗം ഇല്ലാത്തതാണ് കോവിഡ് ബാധ രൂക്ഷമാകാൻ കാരണം ആയി പറയുന്നത്.