സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 25 ജനുവരി 2022 (17:40 IST)
15കാരിയെ നിരന്തരം പീഡിപ്പിച്ച പിതാവ് അറസ്റ്റിലായി. വിശാഖപ്പട്ടണത്തിലാണ് സംഭവം. വ്യവസായിയായ 42കാരനാണ് അറസ്റ്റിലായത്. ജനുവരി 23നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പെണ്‍കുട്ടി സ്‌കൂള്‍ വിട്ടിട്ടും വീട്ടില്‍ പോയില്ല. കാരണം അന്വേഷിച്ച അധ്യാപകരോടാണ് പൊണ്‍കുട്ടി വിവരം പറഞ്ഞത്.
വീട്ടില്‍ പോകാന്‍ താല്‍പര്യമില്ലെന്നും മാസങ്ങളായി പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതേതുടര്‍ന്ന് അധ്യാപകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മകള്‍ അമിതമായി ഫോണ്‍ ഉപയോഗിച്ചതിന്റെ ദേഷ്യത്തിലാണ് പീഡിപ്പിച്ചതെന്നാണ് പ്രതിയുടെ വാദം.