1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Plus One Education News

സംസ്ഥാനത്ത് ഈ വര്‍ഷം പ്ലസ് വണ്‍ പ്രവേശനം നേടിയത് 3,85,253 വിദ്യാര്‍ത്ഥികള്‍; ഒഴിഞ്ഞുകിടക്കുന്നത് 22,133 സീറ്റുകള്‍

Plus One
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ആകെ പ്രവേശനം നേടിയത് 3,85,253 വിദ്യാര്‍ത്ഥികള്‍. സര്‍ക്കാര്‍ സ്‌കൂളില്‍ 14,756 സീറ്റുകളും എയ്ഡഡ് സ്‌കൂളുകളില്‍ 7,377 സീറ്റുകളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 24,695 സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്.
 
2020- 21ല്‍ 3,68,305 വിദ്യാര്‍ത്ഥികളായിരുന്നു പ്ലസ് വണ്‍ പ്രവേശനം നേടിയത്. ഈ വര്‍ഷം 16,948 വിദ്യാര്‍ത്ഥികള്‍ കൂടുതലായി പ്ലസ് വണ്‍ പ്രവേശനം നേടുകയുണ്ടായി. ഇത്തവണ ഒന്നേ കാല്‍ ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടിയപ്പോള്‍ ഇവര്‍ക്ക് ഉപരിപഠനത്തിന് സാഹചര്യമുണ്ടോ എന്ന സംശയം മുന്‍നിര്‍ത്തി നിയമസഭയില്‍ അടക്കം ചര്‍ച്ചയുണ്ടായിരുന്നു. ഉപരിപഠനത്തിന് അര്‍ഹതയുള്ള എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കുമെന്ന് അന്ന് സഭയില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉറപ്പു നല്‍കിയിരുന്നു. ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് അരലക്ഷം പിന്നിട്ട് പ്രതിദിന കൊവിഡ് രോഗികൾ, 70 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി 49.40 ശതമാനം