അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിനം
- പയ്യന്നൂരിൽ കട പൂട്ടിക്കാനെത്തിയ പോപ്പുലർ ഫ്രണ്ടുകാരെ തല്ലിയോടിച്ച് നാട്ടുകാർ
- സംസ്ഥാനത്ത് ഹർത്താലിൽ വ്യാപകമായ അക്രമം, 2 പോലീസുകാരെ ബൈക്കിടിച്ച് കൊല്ലാൻ ശ്രമം, അറുപതോളം വാഹനങ്ങൾ തകർത്തു
- പഴകിയ മത്സ്യമാണോ ലഭിച്ചത്, ഫിഷറീസില്‍ വിളിച്ച് പരാതിപ്പെടാം
- ഹര്‍ത്താല്‍ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്ക് 25 ലക്ഷം രൂപയുടെ നഷ്ടം !
നാശനഷ്ടം 25 ലക്ഷത്തില്‍ കൂടുമെന്നാണ് വിലയിരുത്തല്‍.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ ആക്രമണങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് 25 ലക്ഷം രൂപയുടെ നഷ്ടം. സംസ്ഥാന വ്യാപകമായി 51 ബസുകള്‍ക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആര്‍ടിസി അറിയിച്ചു.
നാശനഷ്ടം 25 ലക്ഷത്തില്‍ കൂടുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് ഇന്ന് 2432 ബസുകള്‍ സര്‍വീസ് നടത്തി. ആകെ സര്‍വീസിന്റെ 62 ശതമാനം ബസുകളും നിരത്തിലിറങ്ങിയതായി മാനേജ്മെന്റ് അവകാശപ്പെട്ടു.