സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിനം

സെപ്റ്റംബര്‍, ഒക്ടോബര്‍, ഡിസംബര്‍ ഒഴികെയുള്ള മാസങ്ങളില്‍ ഈ വര്‍ഷം ഇനി ശനി സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനങ്ങള്‍ ഇല്ല

രേണുക വേണു| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (15:14 IST)

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമാണ് നാളെ സ്‌കൂള്‍ തുറന്നു പ്രവൃത്തിക്കുക. ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. സര്‍വകലാശാല പരീക്ഷകള്‍ അടക്കം മാറ്റിയിട്ടുണ്ട്.

നാളെ ശനിയാഴ്ച്ചത്തെ പ്രവൃത്തി ദിനത്തിന് ശേഷം ഈ വര്‍ഷം രണ്ട് പ്രവൃത്തി ദിനങ്ങള്‍ കൂടിയുണ്ട്. ഒക്ടോബര്‍ 29 ശനിയും ഡിസംബര്‍ മൂന്ന് ശനിയും സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്ന് പ്രവൃത്തിക്കും.

സെപ്റ്റംബര്‍, ഒക്ടോബര്‍, ഡിസംബര്‍ ഒഴികെയുള്ള മാസങ്ങളില്‍ ഈ വര്‍ഷം ഇനി ശനി സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനങ്ങള്‍ ഇല്ല. എന്നാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ക്ക് ഇത് ബാധകമല്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :