അനുബന്ധ വാര്‍ത്തകള്‍
- ഹര്‍ത്താല്‍: മട്ടന്നൂരില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ടയര്‍ കത്തിക്കുകയും പെട്രോള്‍ ബോംബെറിയുകയും ചെയ്ത പ്രതികള്‍ പിടിയില്‍
- അക്രമണങ്ങളെ ഉരുക്ക് മുഷ്ടിയോടെ നേരിടണമെന്ന് ഹൈക്കോടതി, പോപ്പുലർ ഫ്രണ്ടിനെതിരെ കേസ്
- പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
- തിരുവനന്തപുരത്ത് നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന വീട്ടമ്മയും കാമുകനും ഒരു വര്‍ഷത്തിനുശേഷം പിടിയില്‍
- ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിക്കുന്നു !
ഹര്‍ത്താല്‍ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി
ഹര്‍ത്താല്‍ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം അക്രമങ്ങള്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് തന്നെ നേരിടണമെന്നും അക്രമത്തെ തടയാന്‍ എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും കോടതി പറഞ്ഞു. സ്വകാര്യ സ്വത്ത് സംരക്ഷിക്കുവാന്‍ പോലീസ് നടപടി ഉറപ്പാക്കണം.
നിയമവിരുദ്ധ ഹര്‍ത്താല്‍ പിന്തുണയ്ക്കുന്നവരെ നിരീക്ഷിക്കണമെന്നും പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുകയും വേണം. പൊതുഗതാഗത്തിന് മതിയായ സുരക്ഷയെ നല്‍കണമെന്നും കോടതി പറഞ്ഞു.