1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Police officer died

പത്തുമിനിറ്റോളം രക്തംവാര്‍ന്ന് എഎസ്‌ഐ റോഡില്‍ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടു

Police Officer Died
പത്തുമിനിറ്റോളം രക്തമൊലിപ്പിച്ച് എഎസ്‌ഐ റോഡില്‍ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ബുധനാഴ്ച രാത്രി പതിനൊന്നുമണിക്കാണ് അപകടം നടന്നത്. മണ്ണൂത്തി സ്റ്റേഷന്‍ എഎസ് ഐ ജോണ്‍സനാണ് മരിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിക്കവെ പശു ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പെട്ട് ജോണ്‍സണ്‍ കിടക്കുന്നത് കണ്ടിട്ടും ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. ഒടുവില്‍ നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഫായസാണ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ജോണ്‍സന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 
അടുത്ത ലേഖനം
വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്‌തോ?; വോയ്‌സ് മെസേജ് അയക്കുന്നതിനു മുന്‍പ് നമുക്ക് തന്നെ കേട്ടുനോക്കാം, പുതിയ ഫീച്ചര്‍ ഇങ്ങനെ