പിജി ഡോക്ടര്‍മാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 ഡിസം‌ബര്‍ 2021 (11:48 IST)
പിജി ഡോക്ടര്‍മാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍മാരുമായി രണ്ടുതവണ ചര്‍ച്ചനടത്തി ആവശ്യങ്ങള്‍ അംഗീകരിച്ചതാണെന്ന് മന്ത്രി പറഞ്ഞു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഇനി ഇടപെടാനാകില്ലെന്നും സ്റ്റൈപന്റ് വര്‍ധനവ് ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്നും വീണാജോര്‍ജ് പറഞ്ഞു.

അതേസമയം സമരം പിന്‍വലിക്കാതെ പിജി ഡോക്ടര്‍മാര്‍ സമരം തുടരുകയാണ്. ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. നേണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരുടെ നിയമനത്തില്‍ വ്യക്തതയില്ലെന്നും ഇന്നത്തെ സമരത്തില്‍ മാറ്റമില്ലെന്നുമാണ് അറിയിപ്പ്. അത്യാഹിത വിഭാഗത്തിലെ സേവനങ്ങള്‍ മുടങ്ങും. ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ അടിയന്തിര സേവനങ്ങളും നിര്‍ത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :