കോഴിക്കോട് അമ്മയും രണ്ടുപെണ്‍മക്കളും തീകൊളുത്തി മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 ഡിസം‌ബര്‍ 2021 (12:24 IST)
കോഴിക്കോട് അമ്മയും രണ്ടുപെണ്‍മക്കളും തീകൊളുത്തി മരിച്ച നിലയില്‍. പേരാമ്പ്ര മുളിയങ്ങലില്‍ പരേതനായ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (35), മക്കളായ പുണ്യ (13), നിവേദിത (4) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഉടന്‍ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മണ്ണെണ്ണ ഒഴിച്ചായിരുന്നു തീകൊളുത്തിയത്. പ്രിയയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. തൊഴിലുറപ്പിനുപോയാണ് പ്രിയ കുടുംബം പുലര്‍ത്തിയിരുന്നത്. സാമ്പത്തിക പ്രശ്‌നവും ഭര്‍ത്താവിന്റെ മരണവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :