1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Police, Crime, Theft

റൈസ്പുള്ളര്‍ വാങ്ങിയാൽ ഐശ്വര്യം ഉണ്ടാകുമെന്ന് പറഞ്ഞ് പണം തട്ടി; രണ്ടു പേർ അറസ്റ്റിൽ

റൈസ്പുള്ളര്‍ വാഗ്ദാനം ചെയ്ത് 28 ലക്ഷം തട്ടിയവര്‍ പിടിയില്‍

പൊലീസ്
റൈസ് പുള്ളര്‍ വാങ്ങിയാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് പറഞ്ഞ് 28 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി നെല്ലൂര്‍നാട് സ്വദേശി ജോബി ജോസ് (37), സേലം ഗോരിമേട് സ്വദേശി ലക്ഷ്മി രാം പ്രസാദ് (41) എന്നിവരാണു എടത്തല പൊലീസിന്‍റെ വലയിലായത്.
 
ആലുവയിലെ കൊടികുത്തുമല സ്വദേശി ജിന്‍ഷാദ് എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സി.ഐ വിശാല്‍ ജോണ്‍സണിന്‍റെ നേതൃത്വത്തില്‍ പൊലീസ് ഇവരെ പിടികൂടിയത്.   വെബ്സൈറ്റില്‍ പരസ്യം നല്‍കിയായിരുന്നു ഇവര്‍ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരുന്നു. 
About Writer
aparna shaji
അടുത്ത ലേഖനം
നരേന്ദ്രമോദി തുഗ്‌ളക്കിന്റെ പുതിയ അവതാരം, ജെയ്‌റ്റ്ലി ജീവിക്കുന്നത് ഏത് ഗ്രഹത്തിൽ?: രമേശ് ചെന്നിത്തല