aparna shaji|
Last Updated:
ഞായര്‍, 13 നവംബര്‍ 2016 (16:54 IST)
വീണ്ടുവിചാരമില്ലാത്ത തീരുമാനമെടുത്ത് ജനങ്ങളെ ദുരിതത്തിലാക്കിയ ചരിത്രത്തിലെ സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്‌ളക്കിന്റെ പുതിയ അവതാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നൊരുക്കങ്ങൾ ഒന്നും ഇല്ലാതെ രാജ്യത്ത് നിന്നും പെട്ടന്നൊരു ദിവസം രാജ്യത്ത് നിന്നും 500, 1000 നോട്ടുകൾ നിരോധിച്ച മോദിയുടെ നടപടി തുഗ്ല്ക്കിന്റെ തീരുമാനങ്ങളെയാണ് ഓമിപ്പിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
ജനങ്ങൾ പണമില്ലാതെ ദുരുതങ്ങൾ അനുഭവിക്കുമ്പോൾ അതെല്ലാം ചെയ്ത് വെച്ച മോദി അങ്ങ് ജപ്പാനിൽ ഉല്ലാസ യാത്രയിലാണ്. ജങ്ങളോട് ഉത്തരവാദിത്വം ഉള്ള ഒരു പ്രധാനമന്ത്രിക്ക് ഒരിക്കലും ഇങ്ങനെ ചെയ്യാൻ കഴിയില്ല. ജനങ്ങളോടൊപ്പം ഇരുന്ന് അതിനൊരു പരിഹാരം കാണുകയാണ് വേണ്ടത്. നടപടികൾ നാടകീയമാണെന്നും ചെന്നിത്തല ആരോപിച്ചു.
നോട്ടുകള്‍ പിന്‍വലിച്ച് അഞ്ചാം ദിവസമായിട്ടും പ്രതിസന്ധിക്ക് അയവുണ്ടാവുന്നില്ല. പണത്തിനായി ജനങ്ങൾ പൊരിവെയിലത്ത് ക്യു നിൽക്കുകയാണ്. ഇടപാടുകള്‍ ഓണ്‍ലൈനായി നടത്താന്‍ പറയുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഏത് ഗ്രഹത്തിലാണ് ജീവിക്കുന്നത്. നിത്യപട്ടിണിക്കരായ ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് എവിടെയാണ് ഓണ്‍ലൈന്‍ സംവിധാനം. മോദിയുടെ പരിഷ്‌ക്കാരം കൊണ്ട് കള്ളപ്പണക്കാരല്ല, സാധാരണ പാവങ്ങളാണ് വെള്ളത്തിലായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.